പ്രോട്ടോകോള്‍സ് എന്‍റെ മെസ്സേജുകളെ തടയുമ്പോള്‍
പ്രണയത്തിന്‍റെ plaintext -നെ
ഞാന്‍ മൌനംകൊണ്ട് encipher ചെയ്തു.
അതില്‍ പബ്ലിക് കീകള്‍ ,
എന്‍റെ ഫ്രെണ്ട്സ് ആയിരുന്നു.
സീക്രെട്ട്കീ എന്‍റെ ഹൃദയവും.
എന്നാല്‍ ഈ മെസ്സേജിനെ decipher
ചെയ്തവള്‍ക്കെന്‍റെ സീക്രെട്ട്കീയുടെ
place അറിയാതെ പോയി.
സിഫെര്‍ ചെയ്തയെന്‍റെ ഹൃദയമിടിപ്പുകളെ
ഞാന്‍ ഹൃദയകെട്ടിലെ ശൂന്യമായ,
വേദനയുടെ മെമ്മറിയില്‍ സൂക്ഷിക്കാം.