ശാന്തമായ രാവെന്നെ വിളിക്കുന്നു,
വീണ്ടുമാ നിദ്രയുടെ പുതപ്പു പുതയ്ക്കാന്‍.
നിലാവിനു പ്രണയിക്കാന്‍ രാവു വന്നെത്തുമ്പോൾ
നിശാഗന്ധിയുടെ വിലാപമെന്നിൽ,
വീണ്ടുമേതോ നിശബദ്ധഗാനമേകുന്നു.
അറിയുമോ...???
കരള്‍ പിടയുന്ന നൊമ്പരങ്ങളെ....
ഞാനറിയുന്ന സ്വപ്‌നങ്ങൾ പറന്നകലുന്നതും.
ഞാനിറുത്ത പനിനീര്‍പൂവുകൾ-
പാണിസ്പർശമേല്ക്കാതെ ഇതളടരുന്നതും.
സ്വരങ്ങളിണകലർന്നകലുന്ന ഓളങ്ങളും.
എഴുത്തേറ്റു പിടഞ്ഞിളകുന്ന,
താളുകളെന്നെ നോക്കി ഹസിക്കുന്നതും,
പരിഹസിക്കുന്നതും..????
പിടഞ്ഞേറ്റുപായുന്ന സന്തോഷങ്ങളെ ,
നിങ്ങളെ പിടിച്ചിരുത്താനെനിക്കാവില്ലലോ....
സ്വപ്നങ്ങളെ കൂട്ടിലേക്കയക്കുന്ന സരസനിമിഷങ്ങളെ..
നിനക്കറിയില്ലയോ എന്‍റെ നിറങ്ങളില്ലാത്ത ലോകത്തെ...!
അറിയാത്തതെന്തേ.. ജീവിതമേ ,
എന്‍റെ വിലങ്ങണിഞ്ഞ ഹൃദയത്തെ..????