ഇതൊരു ഓര്‍മ്മപ്പെടുത്തലാണ്, ഞാന്‍ കണ്ട ഓണപ്പൂക്കളങ്ങളില്‍ കാണാത്ത പൂക്കള്‍ . നിങ്ങള്‍ നടക്കുന്ന പാതയോരങ്ങളില്‍ ഇവയെ കണ്ടേക്കാം. വെറുക്കരുത് വെറുതെ ഒന്ന് നോക്കു....
തുമ്പ
മുക്കുറ്റി
ചെമ്പരത്തി
കൊങ്ങിണി/അരിപ്പൂവ്
കണ്നാന്തളിര്‍ പൂവ്
കോളാമ്പി
കമ്മല്‍പ്പൂവ്
മന്ദാരം
ശംഖുപുഷ്പ്പം
അശോകം
ദശപുഷ്പ്പ൦
1.പൂവാങ്കുറുന്തൽ / പൂവാംകുരുന്നില - Vernonia cinerea
2.മുയൽചെവിയൻ. - Emilia sonchifolia
3.മുക്കുറ്റി. Biophytum sensitivum
4.കയ്യോന്നി/കയ്യുണ്യം. Eclipta alba
5. കറുക Cynodon dactylon
6. ചെറൂള Aerva lanata
7. നിലപ്പന - Curculigo orchioides
8. ഉഴിഞ്ഞ - Cardiospermum halicacabum
9. വിഷ്ണുക്രാന്തി / കൃഷ്ണക്രാന്തി. - Evolvulus alsinoides
10. തിരുതാളി. - ipomoea sepiaria
Friday, August 27, 2010
Sunday, August 22, 2010
ശ്വാസമുള്ള ആത്മാക്കള്‍
നീറിപുകയുന്ന മനുഷ്യശരീരത്തിന്‍റെ വിങ്ങലണിഞ്ഞ ഗന്ധമെന്‍റെ മൂക്കിനപരിചിതമല്ല. വിറങ്ങലേറ്റ മാവിന്‍ മുകളില്‍ കരഞ്ഞു കടിപിടിക്കൂട്ടുന്ന വവ്വാല്‍ കൂട്ടങ്ങളെ മാത്രമാണെനിക്ക് പേടി. ഇന്ന് വൈകുന്നേരം ദഹിച്ച മെല്ലിച്ച സ്ത്രീയുടെ നീണ്ട തലമുടി മനസിനെ വീണ്ടും വീണ്ടും മുട്ടിവിളിക്കുന്നു , "ആരാണവര്‍? എത്രെയോ നിര്‍ജീവ ദേഹങ്ങളെ കത്തിച്ചിരിക്കുന്നു! എങ്കിലും ഇത് , ഹോ വയ്യ!! ഒന്നുകൂടി ഇളക്കിമറിച്ചു കത്തിച്ചിവളെ മുഴുവനായും ഇല്ലാതാക്കാം. ഇവിടെ നിന്നകറ്റാ൦ പക്ഷെ മനസ്സില്‍ നിന്നോ? ഓര്‍മ്മകള്‍ ഇതുപോലെ കത്തിത്തീരുമെങ്കില്‍?!"
"ഇന്നും പതിവുപോലെ വവ്വല്‍ക്കൂട്ടങ്ങള്‍ എന്നെ പേടിപ്പെടുത്തും ,നശിച്ചവ ഇവയെ മൊത്തം ഞാന്‍ ഒരിക്കല്‍ ദഹിപ്പിക്കും "
കറുത്തമേഘങ്ങള്‍ ഒന്നിക്കുമ്പോള്‍ നിഴലുകള്‍ ഇല്ലാതാകും ഈ സമയമാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്.
"ഹോ ഇന്നും തുടങ്ങിയല്ലോ നശിച്ച ശബ്ദങ്ങള്‍ " തുരുമ്പിച്ച ഓര്‍മകളില്‍ നിന്നും അട്ടഹാസങ്ങളില്‍ നിന്നും ഒരറുതി തേടി ഇവിടെ വന്നു എന്തു ചെയ്യാം!!!? "
ശ്വാസമുള്ള ആത്മാക്കളാണ് ഈ വവ്വാലുകള്‍ ഇവയ്ക്കു ആരെയും പേടിക്കേണ്ടതില്ല . ഈ ലോകമെനിക്കിപ്പോള്‍, പകലണയും വരെ നിശബ്ദമാണ് .നാലോ ആറോ കാലടികള്‍ക്ക് മീതെ വന്നടിയുന്ന ദേഹങ്ങളെ അഗ്നിയ്ക്ക് കൊടുക്കുമ്പോള്‍ ജ്വാലകള്‍ എന്നോട് അട്ടഹസിച്ചുകൊണ്ട് നന്ദിപറയും . തീജ്വാലകളുടെ പൊട്ടിച്ചിരികളില്‍ ഞാന്‍ കണ്ണീര്‍ വീഴ്ത്താറില്ല.
എന്‍റെ കൈകളിലെ നീളന്‍ വടിയും, ബാധയേറ്റു പിടയുന്ന അഗ്നിയും കത്തിയമരുന്ന ദേഹവും ഞാനും മാത്രം.എങ്കിലും പകല്‍ ദഹിക്കുമ്പോള്‍ എനിക്ക് പേടിയാണ്, ഈ വവ്വാല്‍ക്കൂട്ടങ്ങള്‍ അലറിവിളിക്കും. ഒറ്റയാന്‍ മാവിന്‍റെ കിഴക്കന്‍ക്കൊമ്പില്‍ തൂങ്ങിയാടുന്ന ഇവ പകലെന്നെപ്പോലെ നിശബ്ദമാണ്.
ഇനിയും വരുമെന്റെ കൈകള്‍ തേടി ചലനമില്ലാത്ത മനുഷഗണങ്ങള്‍. നീളന്‍ രാത്രികളില്‍ നിശബ്ദ ആത്മാക്കള്‍ എനിക്ക് കൂട്ടായിവരും അവ എനിക്ക് ചുറ്റും നിറമിഴിയോടിരിക്കും ഞാനപ്പോഴും അവരെ നോക്കി ചിരിക്കും ഗതികിട്ടാത്ത ജീവനുള്ള ആത്മാവായി .

Saturday, August 7, 2010
സഹയാത്രികന്‍
പൊട്ടികരയുന്ന മേഘങ്ങള്‍ക്ക് താഴെ കുടപിടിച്ച് നിന്ന എന്നെ മറികടന്നു പോയിനിന്ന ബസില്‍ ചാടിക്കയറുമ്പോള്‍ വാലറ്റക്കാരന്‍ കിളി ഡബിള്‍ ബെല്ലടിച്ചു. വെറുതെ സൂക്ഷ്മമായി കിളിയെ നോക്കി ഞാന്‍ സീറ്റിലിരുന്നു "ശവം, മഴയെത്തും ഇവനൊക്കെ എങ്ങോട്ടാ ഇത്ര തിടുക്കം" മനസല്‍ പറഞ്ഞു. നനഞ്ഞ കുടയെ മാറ്റിവച്ച് , ഞാന്‍ അടുത്തിരുന്ന അയാളെ നോക്കി. പിന്നെ ടിക്കെട്ടെടുത്തുകൊണ്ട് നിവര്‍ന്നിരുന്നു." ഈ ബസ് 12 മണിയാകുമ്പോള്‍ കണ്ണൂരില്‍ എത്തുമായിരിക്കും അല്ലെ?" എന്‍റെ നിശബ്ദതതെയെ മുറിച്ച അയാള്‍ ചോദിച്ചു. എന്‍റെ കണ്ണുകളെ ആ ചോദ്യം വാച്ചിലെത്തിച്ചു.
" ഓ 12 നു മുന്‍പായി എത്തുമായിരിക്കും" എന്‍റെ കുറിയന്‍ വാക്കുകള്‍ അയാളുടെ കാതുകളില്‍ എത്തിയോ എന്തോ? ഞാന്‍ വീണ്ടും നിശബ്ദ്തനായി ...
"എന്താ ചെയ്യുന്നേ പഠിക്കയാണോ"
"ശല്യം ആകെ കിട്ടുന്ന സമയമാണ്, യാത്ര ടൈം "ഞാന്‍ പിറുപിറുത്തു
"അതെ പഠിക്കുന്നു"
"എന്തിനാ?" എന്‍റെ വാക്ക് മുറിഞ്ഞു തീരും മുന്‍പേ അടുത്ത ചോദ്യം
" ബി-ടെക്കിനാ"
"ഓഹോ എവിടെയാ...?, ഏതാ ബ്രാഞ്ച് ?" ഞാന്‍ കോളേജും ബ്രാഞ്ചും പറഞ്ഞുകൊണ്ടയാളെ നോക്കി
അന്‍പതിനു മുകളില്‍ പ്രായം തോന്നും ഒളിച്ചുക്കളിക്കുന്ന നരകള്‍ കറുപ്പുകൊണ്ടു മറച്ചിട്ടില്ല..
കൈയില്‍ നീളന്‍ ലെതര്‍ ബാഗ്.
"എനിക്ക് 12 മണിക്ക് ഡോക്ടര്‍ രവീന്ദ്രന്‍റെ ക്ലിനിക്കില്‍ അപ്പോയിമെന്‍ന്‍റെുണ്ട് "
"നാശം എന്നോടെന്തിനാ ഇതൊക്കെ പറയുന്നത്" മനസ്സില്‍ പറഞ്ഞുകൊണ്ട് ഞാനെന്‍റെ വെളുക്കന്‍ ചിരിയെ പുറത്തുക്കാട്ടി
"ഞാന്‍ ഐ.ഐ.ടി യില്‍ സീനിയര്‍ സ്റ്റാഫായിരുന്നു"
ഞാനൊന്നു ഞെട്ടി എന്‍റെ വെളുക്കന്‍ ചിരിയില്‍ ഒരുതരം ഏങ്കോണിപ്പു പിടിപെട്ടു.
"ഇപ്പോള്‍ കൃഷിയൊക്കെ നോക്കി വീട്ടിലിരിക്കുന്നു "
"ഇന്‍ഫര്‍മേഷന്‍ ടെക്നോളോജിയില്‍ എന്തെങ്കിലും ആവണമെങ്കില്‍ ലാംഗ്വേജ് തറമായിരിക്കണം" എനിക്ക് ഇരിക്കണോ അതോ എഴുന്നേറ്റു പോകണോ എന്നായി .
അയാള്‍ അല്ല അദ്ദേഹം എന്‍റെ മുഖഭാവം ശ്രദ്ധിചെന്നു തോന്നുന്നു.
"അതെ അതെ " ഞാന്‍ ചുമ്മാ ചിരിച്ചുകൊണ്ട് തലകുലുക്കി.
"ഞാന്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ സ്റ്റേറ്റ് തലത്തില്‍ പേരെടുത്ത വോളിബോള്‍പ്ലയെര്‍ ആയിരുന്നു. അന്ന് ഞാന്‍ ഡിഗ്രിക്ക് ചേര്‍ന്നനാള്‍ അനാടോമിയും ഫിസിയോളോജിയും കൊണ്ട് കുറെ കഷ്ട്ടപ്പെടുന്ന സമയത്താണ് സ്പോര്‍ട്സ് ക്വാട്ടയില്‍ സി. ആര്‍. പി. ഫില്‍ ജോലികിട്ടുന്നത്... പൊയീ പ്രൊഫിഷ്ണറി കഴിഞ്ഞപ്പോള്‍ അവിടുന്ന് ചാടി ഞാന്‍ ഡിഗ്രി കംപ്ലീറ്റ് ചെയ്തു.എന്‍റെ തല അപ്പോഴും ചലിച്ചുകൊണ്ടിരുന്നു
"ഹോ കഴിഞ്ഞു കാണുമോ എന്തോ?"
പിന്നെയും തുടങ്ങി, "അവിടെ നിന്നും ഞാന്‍ ജെര്‍മിനിയിലേക്ക് പോയി അവിടെ എന്‍റെ അങ്കിള്‍ ഉണ്ടായിരുന്നു ,ബട്ട് എനിക്ക് ജര്‍മ്മന്‍ ഭാഷ അറിയില്ലായിരുന്നു. എന്നെ മെഡിക്കല്‍ ഇന്റര്‍വ്യൂ ചെയ്ത ഒരു പ്രൊഫസര്‍ അങ്കിളിനോട് ഇങ്ങനെ ചോദിച്ചു "...... ബ്ദ്വ്ഹുവേഹ്ഫു ഗിഉഇഗുഇഫ്ഹ്ബ ബിവ്യുഇയ്ഗ്ഫ്വ " (ഇവനാണോ ജെര്മിനിയില്‍ പഠിക്കാന്‍ വന്നത്)എന്നര്‍ത്ഥം അദ്ദേഹം എനിക്ക് വിശദീകരിച്ചു.പിന്നെ ധാരാളം ജെര്‍മിനി വേഡ്സ് അദ്ദേഹം എന്നെ കാതുകളെ അടച്ചിടാന്‍ വാ തുറന്നു പറഞ്ഞു. പിറകിലിരുന്ന എന്‍റെ സമപ്രായക്കാരന്‍ എന്നെയും അദ്ദേഹത്തെയും നോക്കുന്നുണ്ടായിരുന്നു. ഞാന്‍ ചുമ്മാ മൊബൈല്‍ കൈയിലെടുത്തു... ഭാഗ്യം ജയെട്ടന്‍റെ കാള്‍ എന്നെ ജര്‍മ്മന്‍ ഭാഷയില്‍ നിന്നും പിറകിലെ നോട്ടക്കാരനില്‍ നിന്നും ചെറിയ ബ്രെക്കിടിയിച്ചു .
കാള്‍ എനിക്ക് മാത്രമായി നില്‍ക്കില്ലലോ . പിന്നെയും അദ്ദേഹം തുടര്‍ന്നു.. ഈ തുടര്‍കഥയ്ക്ക് വിരാമമിടാന്‍ "സര്‍ സാറിന്‍റെ പേരെന്താ?"
"ആം ജോര്‍ജ് ,ജോര്‍ജ് ആന്‍റണി...ഈ ബസ്സ് നിര്‍ത്തിയിടുന്നത് എന്‍റെ തോട്ടത്തിലാ "
"അതെയോ"
"ഞാന്‍ ജിതു ,ജിതുകൃഷ്ണ " ഞാനും വിട്ടില്ല
"താന്‍ ഹിന്ദുവാണല്ലേ"
"അതെ"
"ഗീതയില്‍ പറയുന്നുണ്ട്, മുന്നില്‍ ആരുണ്ടെകിലും അവര്‍ ആരാണെന്നു നോക്കരുത് അവരെ ജയിക്കുക"
ഞാന്‍ ദീര്‍ഘനിശ്വാസം വിട്ടു നിവര്‍ന്നിരുന്നു
"എന്‍റെ കൃഷ്ണാ നീയും ...."
വീണ്ടും തുടങ്ങുമെന്ന് കരുതിയപ്പോഴാണ് ചാറ്റല്‍ മഴ അദ്ദേഹത്തിന്‍റെ മുഖത്തേക്ക് താളം പിടിച്ചത്. ഷട്ടര്‍ വലിച്ചിട്ടു കൊണ്ട് പറഞ്ഞു എന്‍റെ മകന്‍ ജാക്സണ്‍ ഇപ്പോള്‍ യു. എസില്‍ എജിനീയരാണ് അവന്‍ റാങ്ക് ഹോള്‍ടരായിരുന്നു" വീണ്ടും എന്തൊക്കെയോ പറയാന്‍ തുടങ്ങുമ്പോഴേക്കും ബസ് സ്റ്റാന്‍റെിലേക്ക് വലിഞ്ഞു കയറി...
"ഹോ.... ദൈവമേ"
ഞാന്‍ ബൈ പറഞ്ഞിറങ്ങുമ്പോള്‍ പിറകിലിരുന്നവന്‍ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു..
അദ്ദേഹം എന്നെനോക്കി "ബൈ ഗോഡ് ബ്ലെസ് യു .." പറഞ്ഞുകൊണ്ടദ്ദേഹം ബസില്‍ നിന്നും ധ്രിതി പിടിച്ചിറങ്ങി ആള്‍ക്കൂട്ടത്തിലേക്കു നടന്നകന്നു. അപ്പോഴേക്കും മഴ ശാന്തമായി ചിണുങ്ങിക്കരയുന്നുണ്ടായിരുന്നു. ഞാനും ആള്‍ക്കൂട്ടത്തിലേക്ക് വഴിതിരിച്ചു, ഒരു വലിയ സ്വപ്നം കണ്ടെന്നപോലെ.......

Thursday, August 5, 2010
ഈണം നല്‍കാന്‍.....
നിശാപുഷ്പ്പമേ നിഴൽവീണുവോ
നിളാനദി ഒഴുകും പാട്ടുമായി ....
സിന്ദൂര സന്ധ്യ മാഞ്ഞുമയങ്ങി….
വിട പറഞ്ഞകലുന്ന മഴയില്‍.
വിട പറഞ്ഞകലുന്ന മഴയില്‍....
[നിശാപുഷ്പ്പമേ....
സ്വപ്നങ്ങളെന്നുമെന്‍ വിരലലയും വീണയില്‍....
വിരഹ സ്വരങ്ങളായലയുമ്പോള്‍ ..........
കാലങ്ങളായി താളമോടൊഴുകും
പുഴയെനിക്കു കൂട്ടുകാരീ...
വിരലോ … വിരല്‍ തൊട്ടുണരുന്ന തംബുരുവോ
പ്രേമ തന്ത്രികള്‍ മൂളും കാറ്റോ ..
രാത്രി തന്‍ താരാട്ടുപ്പാട്ടോ …..
രാത്രി തന്‍ താരാട്ടുപ്പാട്ടോ …..
ആരാകുമെന്‍റെ ആടിത്തളരുന്ന
ജീവിതത്തിന്‍ കൂട്ടുക്കാരി ….
[നിശാപുഷ്പ്പമേ….
കൈത്താളുകളില്‍ വിടരും ലാസ്യം
വിറയാര്‍ന്ന ചുണ്ടിലുറങ്ങുമ്പോള്‍…..
മണിമഞ്ഞു പെയ്യും സ്വപ്നങ്ങളോ ….
മയില്‍പ്പീലി വിടര്‍ത്തും ഓര്‍മ്മകളോ നീരാടും .
കമലകളഹംസ പൊയ്കയില്‍ …
പ്രണയിനി ഞാനിന്നുമേകനല്ലോ…..
പത്മങ്ങളില്ലാത്ത ......
ഹംസങ്ങളില്ലാത്ത പൊയ്കയില്‍
നാണമോടുലയുന്ന ഓളങ്ങളും ഞാനും ….
[നിശാപുഷ്പ്പമേ ……

Subscribe to:
Posts (Atom)