വിശാലമായ കാഴ്ചകള്‍ പലതവണ മനസിനെ വേദനിപ്പിച്ചിട്ടുണ്ട്
ശൂന്യതയില്‍ നിന്നുള്ള തുടക്കം കൊണ്ടെത്തിക്കുന്നത് വികൃതമായ
വഴിയിലാകുമ്പോള്‍ വേദനകള്‍ മനസിന്‍റെ ഇരുട്ടറകളില്‍ ഒളിച്ചിരുന്ന്ചിരിക്കും അല്ലെങ്കിലവ കരയും .
ഇന്നലെ ,പകലില്‍ ഞാന്‍ പുറപ്പെടുമ്പോള്‍ കുന്നുകള്‍ തലയുയര്‍ത്തി നിന്നിരുന്നു
പകലിന്‍റെ പക്കല്‍നിന്നും അടത്തിമാറ്റിയ ഇവയ്ക്കു മീതെ അട്ടഹസിക്കുന്ന കോണ്‍ക്രീറ്റ് ബിംബങ്ങള്‍.
പിടിച്ച് കൈപിടിച്ച് കൈവച്ച തലകള്‍ കൈകളാല്‍ അരിഞ്ഞു വീഴ്ത്തുന്ന നരഭോജികളാമെന്‍റെ ഗണം.
നിന്‍റെ പാണികള്‍ നീളുന്നു വീണ്ടുമാ പറയിക്കഥയിലെ പണക്കിഴികള്‍ക്ക് വേണ്ടി.
അറിയില്ല, നീയൊരു മനുഷ്യപുഴുവെന്ന സത്യം.
കാണുന്നില്ല നീ നിന്‍റെ കലിയേറ്റ ഹൃദയത്തെ.??
നിന്‍റെ കൈവണ്ടികള്‍ നീങ്ങുന്നു മണലൂറ്റുമീ ശോഷിച്ചപുഴയ്ക്കുമേല്‍
നരപറ്റി മരണം വരിക്കാത്ത നിലങ്ങളില്‍ നിന്‍റെ വിഷവിത്തുകള്‍ പാകി മുളപ്പിക്കയല്ലോ?
തലതാഴ്ത്തി തരംപ്പറ്റി തലയുയര്‍ത്തി എന്‍റെ കല്പ്പവൃക്ഷങ്ങളെ പിഴുതെറിയുന്ന യന്ത്രകൈകളെ
നാളെ എന്‍റെ ഈ കൈകള്‍ നിനക്കുമേല്‍ പതിച്ചേക്കാം .!!!
നീയും ഞാനും ഒരു ഗണമെന്നു ചൊല്ലുന്നവന്‍റെ കണ്ണില്‍ ഒലിച്ചിറങ്ങുന്ന
ഉപ്പില്ലാത്ത കണ്ണീര്‍ ആര്‍ത്തിയോടെ കുടിച്ചിറക്കുന്ന വലിയവന്‍,
മനുഷ്യഗണമെന്നു പറഞ്ഞാല്‍ പൊട്ടിച്ചിരികും ഞാന്‍ ഇന്നിനെ നോക്കി പൊട്ടിച്ചിരിക്കും
കൂട്ടമോടെത്തി ഇലകാര്‍ന്നു തിന്നും നശിച്ച പുഴുജന്മാം നീയടങ്ങുന്ന ഗണം.!!!
നിന്‍റെ മുറിപ്പാടില്‍ നിന്നുണരുന്ന രക്തത്തുള്ളികള്‍ വിപ്ലവത്തിന്‍റെ കറുത്ത കറകള്‍ മാത്രം
നീ തെളിക്കാത്ത നീ അറിയാത്ത വിപ്ലവത്തിന്‍ കറകള്‍ .
"നിന്‍റെ മുറിപ്പാടില്‍ നിന്നുണരുന്ന രക്തത്തുള്ളികള്‍ വിപ്ലവത്തിന്‍റെ കറുത്ത കറകള്‍ മാത്രം
ReplyDeleteനീ തെളിക്കാത്ത നീ അറിയാത്ത വിപ്ലവത്തിന്‍ കറകള്‍"
സഖാക്കള്‍ കാണണ്ട ......!!!