ഞങ്ങളുടെ ഹ്രസ്വചിത്രമായ "സ്റ്റെപ്സിനെ" കുറിച്ചെഴുതിയ എഴുതിയ... കവിതയാണ്...
നീ നിന്‍റെ പാദങ്ങളെ കുളിപ്പിച്ച് പാതയിലലയുന്നുവോ?
നീ നിന്‍റെ കാലങ്ങളെ വീണ്ടുമെന്‍റെ മുന്നിലൂടെ തെളിക്കുന്നുവോ
ഞാന്‍ നിന്‍റെയമ്മ നിന്നെ പാലൂട്ടി ,പിച്ചവപ്പിച്ചവള്‍
നീ നിന്‍റെ പാദങ്ങളെ ഈ ഉമ്മറപ്പടിയിലൂടൊന്നുതെളിക്കൂ..
അറിയുന്നുവോ നീ നിന്‍റെ ശാന്തമാം ശൈശവം
കാപട്യമില്ലാത്തമില്ലാത്ത ബാല്യം ......
തുള്ളിക്കളിച്ചു കൊണ്ട് ഓടിതളരാത്തബാല്യവും പേറിനീ എങ്ങുപോയി?
അറിഞ്ഞില്ല ഞാനെന്നുണ്ണിയേ നിന്നെ!!!.....
നിന്‍റെ ലഹരിതന്‍ പുകമണചുരുളുകള്‍ ഉറങ്ങാത്ത രാവുംപകലും..
നീ തേടിയലയുന്നതെന്തു,ഇന്‍റെര്‍നെറ്റിനുള്ളില്‍ നീ അറിയാതതെന്തു???
അടയുന്നു നിന്‍റെ കൌമാരവാതില്‍....
കാണുന്നു ഉയരങ്ങളിലേക്കുള്ള നിന്‍റെ മുന്നിലെ പടികലോരോന്നും
കയറി നടപ്പതിനെന്‍മകനെ നിനക്ക് നിന്‍ മുന്നിലെ പടികളില്‍
എന്‍റെ വാക്കുകള്‍ നിന്‍റെ കര്‍ണ്ണങ്ങളെ ബധിരനാക്കിലോ?
തുറക്കാം നിനക്കു നിന്‍ കാലത്തിന്‍ യൗവനവാതില്‍.....
നല്ലനടപ്പുകള്‍ മറക്കിലോ ഉണ്ണി ,
നിന്‍റെ ലഹരിക്കിടയിലെങ്കിലും കാണുന്നു
നിന്നരികിലെ ദര്‍പ്പണത്തില്‍ നിന്‍റെ മയങ്ങിയലിയുന്ന വികൃതമാം ലഹരിയൌവനം അറിയുന്നതില്ലേയുണ്ണി നിന്‍റെ സമയപട്ടികയിലെ കാലമാം വാതില്‍ അടയുന്നതൊന്നും..??? ലഹരികള്‍പൂക്കുന്ന, ലഹരികളുങ്ങാത്ത പടികളിലൂടെ നീ വീണ്ടും കയറുന്നുവോ??? അറിയുന്നതില്ലേയുണ്ണി നീ കയറിയ പടിക്കെട്ടുകള്‍ ജീവിതത്തിന്‍ കാലങ്ങളാനെന്നു??
നിന്‍റെ കയറ്റുപടികള്‍ തീരുന്നുനിന്‍ ശൂന്യമാം ലോകത്തു...
നിന്‍റെ ജീവിതവാതിലുകള്‍ അടയുന്നീ
ലഹരികള്‍ത്തകര്‍ത്താടുന്ന അന്ത്യത്തില്‍
പടികെട്ടുകളില്ല,തുറക്കുന്നവാതിലുകളില്ല
ജീവിതം താനേ ഗര്‍ത്തത്തിലേക്ക് വീഴിലോ..???
ഞെട്ടിയുണരുന്നുവോ? ഈ ഭീകരനിത്യസത്യത്തെ നീ സ്വയമറിഞ്ഞുകൊണ്ട് ...
ഇനിനിനക്ക് ചവിട്ടിക്കയറാം നേരിന്‍റെപടികള്‍ ഇരുട്ടില്ലാത്തപ്പടികള്‍ ......
നിനക്കുതുറക്കാം പുകമറയില്ലാത്ത മുറികള്‍......
View STEPS..Click here
Nice da. :)
ReplyDeletesuperrr daaaaa
ReplyDelete