ഇന്നത്തെ രാത്രിക്ക് വല്ലാത്ത അഴകാണ്, എന്താണെന്നറിയില്ല ഇളംകാറ്റിനെ പിടിച്ചു നിര്‍ത്തുന്ന അന്തരീക്ഷം, കുറച്ചുമാത്രം ചിതറികിടക്കുന്ന താരപ്രഭയില്‍ പാതി സൗന്ദര്യത്താല്‍ അലഞ്ഞിടുന്ന ശശികല.പുസ്തകകെട്ടുകളും ബുജിത്തലകളും അലങ്കോലമായി കിടക്കുന്ന ഹോസ്റ്റല്‍ റൂമിന്‍റെ ജാലകത്തോട് കിടക്കുന്ന കട്ടിലില്‍ മൊബൈല്‍ഫോണിനെ തൊട്ടുതലോടി കിടക്കുന്ന ശരത്തിന് ഇതില്‍ കൂടുതല്‍ അലങ്കാരഭംഗിക്ക് എന്ത് വേണം??
“എന്താടോ ശരത്തെ പറ്റിയത്?”
സൂര്യജിത്തിന്‍റെ മുന്ചോദ്യത്തില്‍ ഞെട്ടലേറ്റ് കൈയില്‍ നിന്നും താഴെവീണ nokia3500classic കുനിഞ്ഞെടുക്കുമ്പോള്‍,
“പാവം ഫോണ്‍ ഇത്രയും നേരം അവന്‍റെ കൈയിലിരുന്ന് മടുത്തപ്പോള്‍ താഴെയിറങ്ങാന്‍ കൊതിച്ചതാണെന്ന് തോന്നുന്നു”
ഹോസ്റ്റലിലെ ബുജിമാന്‍ ബെഞ്ചമിന്‍ പറഞ്ഞ കമന്‍റില്‍ ശരത്തിന്‍റെ മുഖത്ത് ജാള്യതയുടെ ഭാവഭേദങ്ങള്‍ മറഞ്ഞുനിലക്കുന്നുണ്ടായിരുന്നു.
“പോയി പഠിക്കെടാ... നാളെ എക്സാം ഉള്ളതല്ലേ...”
ആരെയും ഗൗനിക്കാതെ ഹാളിലേക്ക് 3500classic നെയും കൊണ്ട് നീങ്ങുമ്പോള്‍ സമയം രാവിന്‍റെ മധ്യത്തില്‍ തളംകെട്ടികിടക്കുകയാണ്.
ലാപ്ടോപിന്‍റെ നിറഞ്ഞ സ്ക്രീനില്‍ ഗൂഗിള്‍ക്രോമിനെ പറിച്ചു നട്ടതില്‍ ഫെയിസ്ബുക്കിനെ വിരിയിക്കുമ്പോള്‍ സൂര്യജിത്ത് ചുമ്മാതെ നോക്കിനിന്നു .
“നാശം പാസ്‌വേഡ് മറന്നല്ലോ”??!!!
പിറുപിറുത്ത് തലയും മാന്തി ചിന്തിക്കുന്ന ശരത്തിനെ കണ്ടാല്‍ ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമറുടെ സ്റ്റൈലൊക്കെ ഉണ്ടെങ്കിലും പാവം അവനതോന്നും അറിയില്ല കേട്ടോ.
ബ്രയിനില്‍ ചിക്കിചിതറിയ പാസ്‌വേഡ് ഫെയിസ്ബുക്കിന്‍റെ പാസ്‌വേഡ് ഫീല്‍ഡിലേക്ക് ട്രാന്‍സ്മിറ്റ് ചെയ്യുമ്പോള്‍ അവനാരെയോ പ്രതീക്ഷിച്ചുകൊണ്ട് ഹോംപേജിലേക്ക് ചാടികടന്നു, ചാറ്റ്ലിസ്റ്റ് ചെക്ക് ചെയ്യുമ്പോള്‍ നിരാശ മുഖത്തും കൈവിരലുകളിലും തത്തികളിച്ചു.
“അയ്യോടാ... ഇന്നില്ലലോ...” ശരത്തിന്‍റെ പിറുപിറുക്കല്‍ .
“എന്താടോ ശരത്തെ നീ ഇങ്ങനെ നാളെ വാലന്റെന്‍സ് ആയത് കൊണ്ടാണോ?,വല്ല പോസ്റ്റും ബ്ലോഗില്‍ ഇടുന്നുണ്ടോ?? “
സൂര്യജിത്തിന്‍റെ ചോദ്യത്തിന് മറുപടി നല്‍കാതെ അവന്‍ എന്തൊക്കെയോ ടൈപ്പ് ചെയ്യുകയാണ്.
“ഇവനെന്താ ഇത്രയും സമയമായിട്ടും ഉറങ്ങത്തെ ,ഇത് പതിവില്ലാത്തതാണല്ലോ,ഹും എന്തെകിലും ആവട്ടെ “മനസ്സില്‍ പറഞ്ഞുകൊണ്ട് സൂര്യജിത്ത് തന്‍റെ പ്രിയപ്പെട്ട ഡയറി തുറന്നു പേനയും കുത്തിപിടിച്ചിരിപ്പായി.
ഇവനിങ്ങനെയാ രാത്രിയുടെ നിറഞ്ഞ ഇരുട്ടില്‍ ഇരുന്നേ ഡയറി എഴുതുകയുള്ളു അതിനാലാവണം സൂര്യജിതിനെ പറ്റി പറഞ്ഞ കമന്‍റെ് ഇപ്പോഴും സൂര്യജിത്ത് ഓര്‍മിക്കുന്നത്
“കാലത്തിന്‍റെ കൈമാറ്റം ഇവന്‍റെ കൈകളിലൂടെ ആണെന്നാ ഇവന്‍റെ വിചാരം”
അല്ലെങ്കിലും അവനൊരു അഹം നിറഞ്ഞ ഭാവം ഉണ്ടെന്നു പറയാതെ വയ്യ
സൂര്യജിത്ത് എഴുത്തിന്‍റെ ലോകത്തേക്കും ശരത്ത് ഫെയിസ്ബുക്കിന്‍റെ യുഗത്തിലേക്കും പോയപ്പോള്‍ ഹോസ്റ്റലില്‍ ബാക്കിയായവര്‍ ഉറക്കത്തിന്‍റെ മഹാമേരുവില്‍ പ്രണയദിനത്തിന്‍റെ സ്വപ്‌നങ്ങള്‍ കൊണ്ട് അലങ്കരിക്കുകയാവാം.
“ഡാ സൂര്യാ...ഒന്ന് വന്നേ....,ഇതൊന്നു നോക്കിയേ ....”
“ഇത് ഇപ്പോള്‍ പോസ്റ്റ് ചെയ്യട്ടെ”
ശരത്തിന്‍റെ പെട്ടെന്നുള്ള വിളിയില്‍ ഡയറിയില്‍ നിന്നും പിടഞ്ഞെഴുന്നേറ്റുപോയി ലാപ്ടോപ്പിന്‍ സ്ക്രീനിലേക്ക് കണ്ണയച്ച സൂര്യജിത്ത് നെറ്റി ചുളിച്ചു
പ്രണയത്തിന്‍റെ നിഷ്ക്കളങ്കമായവാക്കുകളെ വര്‍ണ്ണങ്ങളും സ്വപ്നങ്ങളും കൊണ്ട് തോരണം ചാര്‍ത്തിയിരിക്കുന്നു.
സൂര്യജിത്ത് ഒന്നുവായിച്ചു നോക്കി എല്ലാം മനസിലായെന്ന തലയനക്കത്തോടെ “ഓക്കേ ഡാ പോസ്റ്റ് ചെയ്യ്”പറഞ്ഞൊപ്പിച്ചു.
കേള്‍ക്കേണ്ട താമസം കറുത്ത ബ്ലോഗ് തീമിലേക്ക് വെളുത്ത പേജില്‍ നിരത്തിയ വാക്കുകളെ പോസ്റ്റ് ചെയ്തത് കാണാന്‍ നല്ല ഭംഗിയുണ്ട്.
“കൊള്ളാം”
എന്നും പറഞ്ഞു സൂര്യജിത്ത് വീണ്ടും ഡയറിയില്‍ പേനചാര്‍ത്തി.
ഫെയിസ്ബുക്കില്‍ ബ്ലോഗിന്‍റെ ലിങ്ക് അറ്റാച്ച് ചെയ്തു കഴിഞ്ഞു 3500classic ലേക്ക് നീങ്ങിയ ശരത്ത് ആരെയോ വിളിക്കാന്‍ ശ്രെമിക്കുകയായിരുന്നു.
“നാശം കിട്ടുന്നില്ലലോ”
ഡയല്‍ ചെയ്യല്‍ രണ്ടു മൂന്നു തവണ ആവര്‍ത്തിച്ചു, തോല്‍വി സമ്മതിച്ച്,
വീണ്ടും ചാറ്റ്ലിസ്റ്റിലേക്ക് തിരിഞ്ഞു. ബാക്കിയായ രണ്ടു പേരോട് ഗുഡ്‌നൈറ്റ് പറഞ്ഞ് ലോഗൗട്ട് ചെയ്തു ഉറക്കത്തിന്‍റെ ഓണ്‍ലൈനില്‍ ചാറ്റിംഗിലേക്കുള്ള ശരത്തിന്‍റെ യാത്രയില്‍ 3500classic ഡയല്‍ ചെയ്തു കാത്തിരിക്കുകയായിരുന്നു.
ഫെബ്രുവരി പതിനാലിനും HCL ന്‍റെ ഇന്റര്‍വ്യൂവിനു പോകണമെന്നതിനാല്‍ ഹോസ്റ്റലില്‍ തങ്ങിയ റിനു ആരുടെയോ ബെഡ് കരസ്ഥമാക്കി ഉറക്കംപിടിച്ചിരുന്നു.
“സൂര്യാ നീ ഇപ്പോള്‍ ഉറങ്ങുന്നില്ലേ.....”
ശരത്തിന്‍റെ ചോദ്യത്തിന് മറുപടി പറയാതെ ഡയറി മടക്കിയെടുത്ത് സൂര്യജിത്ത് എഴുന്നേറ്റു
“നിന്‍റെ ബ്ലോഗ്ഗിങ്ങും ചാറ്റിംങ്ങും തീര്‍ന്നോ???”
“തീര്‍ന്നു ബട്ട് ഒരാളെ വിളിച്ചിട്ട് കിട്ടുന്നില്ല”
ആരെയാണെന്നോ? എന്താണെന്നോ? ചോദിക്കാന്‍ നില്‍ക്കാതെ സൂര്യജിത്ത്
ഡയറിയെ ബാഗില്‍ വച്ച് ചെറിയ ലോക്കിട്ടു പൂട്ടുമ്പോള്‍,
ഉറക്കത്തില്‍ എഴുന്നേറ്റു റിനു പറഞ്ഞു
“എടാ നീ എന്നെ നാല് മണിക്ക് വിളിക്കണേ... ആ സമയത്ത് അലാറം സെറ്റ് ചെയ്യ്, എനിക്ക് രാവിലെ അഞ്ചുമണിക്ക് പോകേണ്ടതാ”
“നീ ഉറങ്ങിക്കോ ഞാന്‍ വച്ചേക്കാം”
മൊബൈല്‍ഫോണില്‍ അലാറം സെറ്റ് ചെയ്ത് പുതച്ചുമൂടികിടക്കുമ്പോള്‍ സമയം ഒരുമണിയോളമായിരുന്നു.അപ്പോഴും ജാലകത്തിനരികിലെ കട്ടിലില്‍ ശരത്തിന്‍റെ കൈയില്‍ 3500classic ആരെയോ വിളിക്കാന്‍ ശ്രെമിക്കുന്നുണ്ടായിരുന്നു.
പെട്ടെന്നുള്ള ഉറക്കം സൂര്യജിത്തിനെ ഭാവനയുടെ ലോകത്തേക്ക് വിട്ടില്ല.
തണുപ്പും ഇരുട്ടും പുറത്തു കാത്തു നില്പ്പാണെങ്കിലും ഉറക്കം പുതപ്പിനുള്ളില്‍ സൂര്യജിത്തിനു ഭദ്രമാണ്.
“താങ്കള്‍ വിളിക്കുന്ന സബ്സ്ക്രൈബെര്‍ പരിധിക്കു പുറത്താണ്.......”
ഒച്ച കേട്ട് സൂര്യജിത്ത് ഞെട്ടി എഴുന്നേറ്റ് നോക്കുമ്പോള്‍ 3500classic ല്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്ന സര്‍വീസ് വോയിസ്. സമയം നോക്കിയപ്പോള്‍ 4.30 കഴിഞ്ഞിരിക്കുന്നു.
“ദൈവമേ.... എന്‍റെ ഫോണില്‍ അലാറം അടിച്ചത് ഞാന്‍ അറിഞ്ഞില്ല കേട്ടതുമില്ല ... ഈ ശരത്തിന്‍റെ കാര്യം. ഇതുകൊണ്ട് ഇങ്ങനെയൊരു കാര്യമുണ്ടായല്ലോ"
എഴുന്നേറ്റുപോയി റിനുവിനെ വിളിക്കുമ്പോഴും 3500classic ല നിന്നും
“താങ്കള്‍ വിളിക്കുന്ന നമ്പര്‍ പരിധിക്കു പുറത്താണ്.......”
ഉയര്‍ന്നു കേള്‍ക്കാം.. അതിനൊപ്പം കാണാം,ആ വെളിച്ചത്തില്‍ ചലിക്കുന്ന ശരത്തിന്‍റെ വിരലുകളും പ്രണയദിനം കാത്തിരിക്കുന്ന അവന്‍റെ സ്വപ്നങ്ങളെയും....
റിനു വിനെ വിളിച്ചുണര്‍ത്തി വീണ്ടും സൂര്യജിത്ത് പുതപ്പിനുള്ളിലേക്ക് വലിഞ്ഞു കൂടെ തക്കംപാര്‍ത്തിരുന്ന തണുപ്പും ““താങ്കള്‍ വിളിക്കുന്ന സബ്സ്ക്രൈബെര്‍ പരിധിക്കു പുറത്താണ്.......” ശബ്ദവും..
Tuesday, February 15, 2011
Sunday, February 13, 2011
പ്രണയത്തിന്‍റെ കരസ്പര്‍ശം...
ഈ ജീവിതം നിനക്കുള്ളതാണ്.
ഈ ശ്വാസമെടുപ്പ് നിനക്കുള്ളതാണ്.
ഈ മൌനവ്രെതം നിനക്കുള്ളതാണ്.
ഈ പുഞ്ചിരി നിനക്കുള്ളതാണ്.
ഈ ഹൃദയമിടിപ്പ് നിനക്കുള്ളതാണ്.
ഞാനിനിയും ജീവിക്കും നിനക്കായി,
ഒരായിരം പ്രണയശീലുകള്‍ പാടാന്‍.
നിനക്കായി കാവ്യമെഴുതിയ,
താമരയിലകള്‍ ഒഴുക്കുവാന്‍.
രാത്രിയില്‍ നക്ഷത്രങ്ങളെ നോക്കി,
നിന്‍റെ അഴകിനെ വര്‍ണിക്കാന്‍.
ഇനിയും പാടും ഞാന്‍,
നിന്‍റെ വിശ്വപ്രണയത്തിനായി.
പൗര്‍ണമിയുണരുമ്പോള്‍ നാമുണരും,
പ്രണയഗീതങ്ങള്‍ പാടാന്‍.
രാത്രിയെ പ്രണയിക്കും,
പതുക്കെ വരുന്നോരാ തുഷാരകണങ്ങളെ പ്രണയിക്കും.
വിടരാന്‍ വെമ്പുന്ന മലര്‍മൊട്ടുകളെ പ്രണയിക്കും.
കാറ്റിനെ,
കടലിനെ,
നിന്നെ എന്നെ....
നാളെ നമുക്ക് കരതേടി പോകണം.
പ്രണയഗീതങ്ങള്‍ മാത്രം മുഴങ്ങുന്ന,
പനിനീര്‍മലര്‍ ദളങ്ങള്‍ വിതറിയ,
ഇണപ്രാവുകള്‍ കുറുകുന്ന,
ആ കരതേടി പോകണം....
Tuesday, February 8, 2011
സെയ്ന്‍റ് ജെറി ഓഫ് C O E T
ജീവപരമാത്മനെ..ജീവോത്തമാ നിര്‍ജീവനിശാചാരി
നിരത്തിലും പരത്തിലും ഈ മുറിക്ലാസിലും,
പുണ്ണ്യാളന്‍ നിജന്‍.
നിലയറിയാതുയരും ചളിയിലും
ഒളിച്ചുകളിക്കുന്ന Bluetoothgame ലും
വിധി ചൊല്ലി മഹാന്‍,
കഴിഞ്ഞിടും നേരമെങ്ങുനിന്നോ
ഒരശരീരി
“ഇവന്‍ വാഴ്ത്തപെട്ടവന്‍ .....”
മുറിഞ്ഞുവീണ വാക്കുകളെ പെറുക്കിയടുക്കി
പ്രസൂണ്‍ പ്രഖ്യാപിച്ചത് ഇത് മാത്രം..
“പുണ്യാളന്‍ ജെറി.. സെയിന്റ് ജെറി "
ഒളിക്കണ്ണാല്‍ ഒളിഞ്ഞും,ചെരിഞ്ഞു നോക്കിയും
ചെരിഞ്ഞങ്ങട് ചിരിച്ചു നീങ്ങുംഭവാന്‍
സംഭവം സംഭവം സംഭവം.....
IT യുടെ പുണ്ണ്യാളന്‍ മഹാന്‍
വിലസും മെയിന്‍ലൈബ്രറിയിലും
റെക്കോര്‍ഡുമായി ലാബിലും നിത്യം.
ഭിത്തിയോടൊപ്പമെ...തോട്ടിരിക്കും മഹാന്‍ ഇത്രയും സ്വാര്‍ത്ഥനായിടും
സ്വസ്ഥാനത്തില്‍ ക്രൂരനോട്ടവും ഭാവവുമേകിയീ മഹാന്‍,
ചളിയടിച്ചടിച്ചിന്നു ക്ലാസ്മുറി മൊത്തമായി ചളിക്കളമാക്കിടും.
ഈച്ചയോ പൂച്ചയോ?
എലിയോ പുലിയോ?
കടുവയോ കിടുവയോ ഇന്നിവന്‍ ക്ലാസില്‍
മന്നവേന്ദ്രാ പുണ്ണ്യാളാ തിളങ്ങുന്നു നിന്‍ മുഖം
ഔട്ട്പുട്ട് കിട്ടി തൃപ്തിയായവനെപ്പോലെ...

ഇരുട്ട്
ഞാന്‍ കണ്ടതില്‍ എനിക്കേറ്റവും ഇഷ്ടം ഇരുട്ടാണ്.
അവയ്ക്കുള്ളില്‍ നിറങ്ങള്‍ ഒളിച്ചുകളിക്കും,
എന്‍റെ കണ്ണുകള്‍ പൊഴിക്കുന്ന നീര്‍ത്തുള്ളികളെ-
എനിക്ക് പോലും കാണാന്‍ കഴിയില്ല.
കമ്പ്യൂട്ടര്‍വല്‍ക്കരണത്തിലെ കട്ട്/കോപ്പി/പേസ്റ്റ് ,
എന്‍റെ ജീവിതത്തില്‍ നടത്തിയപ്പോള്‍,
പിരിഞ്ഞകന്ന വര്‍ഷങ്ങളെ ഞാനിപ്പോള്‍,
റീസൈകില്‍ബിന്നില്‍ തിരയുകയാണ്.
പാര് കറുത്തപുതപ്പു പുതയ്ക്കുമ്പോള്‍
ഞാന്‍ കറുത്ത മഷികൊണ്ട് എഴുതിയതോക്കെയും
വെളിച്ചംതേടി പറന്നകലുകയാണ്.
അകലെ വെളിച്ചത്തിന്‍റെ ചായംപൂശിയ തെളിമ കാണുന്നുണ്ട്.
ഇരുട്ടാണ്, ലോകം മുഴുവനും ഇരുട്ടാണ്.
കറുത്തിരുണ്ട ഇരുട്ട്,
എന്‍റെ വാക്കുകള്‍ അല്ലെങ്കിലെന്‍റെ കാഴ്ചകള്‍ ഇരുട്ടിലാണ്.
ഇന്നെലെ മരിച്ചവള്‍ എന്‍റെയാരുമല്ല.
അവളെ ഹനിച്ചവര്‍ എന്‍റെയാരുമല്ല.
അവള്‍ക്കുമേല്‍പതിച്ച കൈകള്‍ എനിക്കറിയുന്നവരുടെതല്ല.
അവള്‍ വിലപിച്ച വാക്കുകള്‍ എനിക്കറിയാവുന്നതല്ല.
ജീവിതത്തെ ബലിക്കല്ലിനുമേല്‍ കൊണ്ടിരുത്തുന്ന
ഇരുട്ടിനെ മാത്രം എനിക്കറിയാമായിരുന്നു.
പിന്നെ അവളുടെ മരണവും.
ദാഹിച്ച പാടം ഇരുട്ടില്‍ പെയ്തമഴയെ കുടിചാര്‍ത്തിയണഞ്ഞു.
ചുമരില്‍ തൂങ്ങുന്ന കലണ്ടര്‍ ഞാന്‍ കാണാറില്ല.
മനുഷ്യനെ തോല്‍പ്പിച്ച ക്ലോക്കിലെ,
മാരത്തണ്‍ സൂചികള്‍ ഞാന്‍ കാണാറില്ല.
ചിലച്ചോടുന്ന ഗൗളി മുറിച്ചിട്ട വാല്‍ മരണം വരിച്ചതും കണ്ടില്ല.
ഇത്രയും പറയുമ്പോള്‍ നീ/നിങ്ങള്‍ ചോദിക്കും
നീ അന്ധനാണോ അതോ പൊട്ടനാണോന്ന് ?
അതെ ഞാന്‍ അന്ധനാണ്,
ഉലകത്തെ കാണാത്തവന്‍,
നിറങ്ങളെ അറിയാത്തവന്‍.
ജീവിതത്തെ അറിയാത്തവന്‍...
Tuesday, February 1, 2011
എന്‍റെ ഓയില്‍ പെയിന്റിംഗ്
Tuesday, January 18, 2011
യാത്ര
ബസ് യാത്രയുടെ പകുതിയില്‍ തോന്നിയ ക്ഷീണത്തിനറുതിവരുത്താന്‍ കൂള്‍ബാറില്‍ കയരിയിരിക്കുമ്പോള്‍ എനിക്കറിയാതെ വായില്‍ വന്നത് വെറും ലൈംജൂസിന്‍റെ പേരുമാത്രം. ബാക്കിയുള്ളതിന്‍റെ പേരുകള്‍ അറിയാത്തതുകൊണ്ടല്ല പോക്കെറ്റില്‍ ബാക്കിയായ പണപ്പെരുമ എന്നെ കളിയാക്കുന്നതായിരുന്നു. എന്തായാലും ദാഹമകറ്റാന്‍ ഇതു തന്നെധാരാളം,കൈയില്‍ തൂങ്ങുന്ന ബാഗിന്‍റെ ഭാരം മടുത്തപ്പോള്‍ കൈകള്‍ താനേ അവയെ നിലത്തെത്തിച്ചു.
“ഈ നെര്‍വ്സിസ്റ്റത്തിന്‍റെ ഒരു കാര്യം”.
പുറത്തു തൂങ്ങുന്നലാപ്ടോപ് ഗമയോടെ ഇരിക്കുന്നതതെനിക്ക് പിടിച്ചില്ല അതിനെയും ഞാന്‍ പിടിച്ചിറക്കി. എനിക്ക് വേണ്ടിയുള്ള നാരങ്ങകള്‍ ഇപ്പോള്‍ എന്നെ ശപിച്ചുകൊണ്ടു മിക്സിക്കുള്ളിലേക്ക് ചാടിയിട്ടുണ്ടാകും.പൊതുവേ ആള്‍ത്തിരക്കില്ലാത്തൊരു ഷോപ്പ് നോക്കിയായിരുന്നു ഞാന്‍ കയറിയത്. എങ്കിലും രണ്ടു സ്കൂള്‍ കുട്ടികളും അവരുടെ അമ്മയും എനിക്കരികിലുള്ള ടേബിളിനുച്ചുറ്റുമിരിക്കുന്നുണ്ട്.ഞാനവരെ വെറുതെ നോക്കിയിരുന്നു.
യൂണിഫോമും അവരെക്കാള്‍ വലിയ ബാഗും കണ്ടപ്പോള്‍ എനിക്കൊരു കൗതുകം തോന്നി. ഞാന്‍ വലിയ ആളൊന്നുമല്ല കാരണം ഇതുപോലെത്തന്നെയാണ് ഞാനും പുസ്തകെട്ടുകള്‍ ചുമന്നത്. ബസ്സ്‌സ്റ്റോപ് വരെ അമ്മയാണെനിക്ക് എന്‍റെ പുസ്തകകെട്ടടങ്ങിയ ബാഗു കൊണ്ടുതന്നിരുന്നത് . അതിനും കാരണമുണ്ട് അന്ന് മെലിഞ്ഞു നീണ്ട ഞാനിതു പുറത്തുകയറ്റിയാല്‍ നാട്ടുകാര്‍ എന്നെ നോക്കി സഹതപിക്കും . ഈ സഹതാപം എനിക്കെന്നപോലെ അമ്മയ്ക്കുമിഷ്ട്ടമല്ലായിരുന്നു. കൊള്ളാം ഇപ്പോള്‍ ഇതുക്കാണുമ്പോള്‍ ഒരു ചേലുണ്ട് . അവര്‍ക്ക് മുന്നില്‍ നിരന്ന ഐസ്ക്രീം കൊതിയോടെ കഴിക്കുന്നതും ഞാന്‍ ചുമ്മാതെ നോക്കിയിരുന്നു. എന്‍റെ സ്വന്തം ലൈം ജൂസ് എനിക്ക് മുന്നില്‍ ഇത് വരെ എത്തിയിട്ടില്ല.
“ഇതെന്താ ഇങ്ങനെ ഒരു ലോക്കല്‍ ലൈംജൂസ് ഉണ്ടാക്കാന്‍ ഇത്ര താമസമോ?”
എനിക്ക് നേരെ വീശുന്ന ഫാനിനോടായി പറഞ്ഞു. “എന്താണെന്നറിയില്ല സംഗതി എത്തിപ്പോയി.” ഞാനത് ഒറ്റവലിക്കുത്തന്നെ കുടിച്ചു തീര്‍ത്തു. അപ്പോഴേക്കും ആ അമ്മയും കുട്ടികളും അവരുടെ ഐസ് ക്രീം പാട്ടകള്‍ കാലിയാക്കി കഴിഞ്ഞിരുന്നു .
“ഹേ.. നീരജ് ലുക്ക് ഹിയര്‍...”
“എന്താ മാം “
“ ഇതെന്താ വായിക്കുന്നതെന്നറിയാമോ?”
ചുമരില്‍ കിടിലന്‍ നിറങ്ങളില്‍ പൊട്ടിച്ചിരിക്കുന്ന ഐസ്ക്രീം പരസ്യങ്ങള്‍ നോക്കിയാണ് പറയുന്നതെന്നു കരുതി ഞാന്‍ അവരെ നോക്കി.
ആ ചുമരിനു വെളിയിലായി പെറുക്കിയടുക്കിയ പോലെ എഴുതിട്ട മലയാളവാക്കുകള്‍ അപ്പോഴാണ് ഞാനും ശ്രദ്ധിച്ചത് ഐസ് ക്രീം, ഫ്രഷ് ജൂസ്, ഫലൂദ, കാരറ്റ് ജൂസ്.. എന്നിങ്ങനെ ......
എന്തായാലും ആ അമ്മ മിടുക്കിയാണെന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.
കുട്ടികളെ കണ്ടാല്‍ ഒരു ഫോര്‍ത്ത് സ്റ്റാന്‍ഡേര്‍ഡിനു മുകളിലാകനേ സാധ്യതയുള്ളു.
“അറിയില്ല..”
“ഐ സ് ക്രീം “
അമ്മ പെറുക്കി പെറുക്കി വായിച്ചുകൊടുത്തു.
“അപ്പോള്‍ ഐസ്ക്രീംന്‍റെ സപെല്ലിംഗ് ഇങ്ങയല്ലലോ?”
“അത് ഇംഗ്ലീഷ്‍ വേര്‍ഡ്, മലയാളത്തില്‍ ഇങ്ങനെയാ എഴുതുക..”
എനിക്കവിടെയിരുന്നു പൊട്ടിച്ചിരിക്കാന്‍ തോന്നി പക്ഷേ ബാക്കിയുള്ളവര്‍ എന്നെപ്പറ്റി എന്ത് കരുതും.
മക്കള്‍, അതായതു ആ മീഡിയം കുട്ടികള്‍ ആവേശത്തോടെ അടുത്ത വാക്കുകള്‍ വായിച്ചെടുക്കാന്‍ അമ്മയ്ക്ക് ചുറ്റിലും കൂടി....
ഒരു കാര്യമെന്തായാലും ഉറപ്പാണ് അവര്‍ക്ക് അറിയാനുള്ള വെമ്പല്‍ നല്ലതിനാണ്, പക്ഷേ അറിയാത്തതും ഇതുവരെ പഠിക്കാത്തതുമായ വെമ്പലോ?!!!!
കാര്യമെന്തായാലും എനിക്കെന്താ... എന്ന വ്യാജേന ഞാനവിടെ നിന്നിറങ്ങി നടന്നു.അപ്പോഴേക്കും നിലത്തിറങ്ങിയ എന്‍റെ ബാഗുകെട്ടുകള്‍ എന്‍റെ കൈയിലും പുറത്തും കയറി കഴിഞ്ഞിരുന്നു.
അടുത്ത ബസിനെ ലക്ഷ്യമാക്കി നടന്നു. ഭാഗ്യം ഒരു കാസര്‍ഗോഡ് ബസ് പോകാന്‍ തയ്യാറെടുത്തു നില്‍ക്കുകയാണ്. ഞാന്‍ ഓടിയതില്‍ കയറിപ്പറ്റി.ബസ് മുന്നോട്ടുകുതിക്കുകയാണ്. എന്‍റെ ബാഗുകെട്ടുകള്‍ ചാടിറങ്ങാന്‍ തുനിയുന്നുണ്ടായിരുന്നു. ഞാനവയെ പിടിച്ചൊതുക്കികൊണ്ട് വിന്‍ഡോ സീറ്റ് നോക്കി മുന്നോട് നടന്നു. പിന്നെയും ഭാഗ്യം, ഒരു വിന്‍ഡോസീറ്റ് മാത്രം കാലിയായി കിടക്കുന്നു. ഞാനവിടെ പെട്ടന്ന്തന്നെ കയറിയിരുന്നു, എന്‍റെ പ്രിയപ്പെട്ട ബാഗുകളെ എനിക്കരികില്‍ തന്നെ പിടിച്ചിരുത്തി. ഇനിയൊരു ഉറക്കമാകാം. നീണ്ട പരീക്ഷക്കൊടുവില്‍ നാടെത്തും വരെ ഉറങ്ങാം. എന്നുകരുതി ടിക്കറ്റ് എടുത്തുകഴിഞ്ഞപ്പോഴാണ് മൊബൈല്‍ റിംഗ് ചെയ്തതു, പോക്കെറ്റില്‍ നിന്ന് ധൃതിയില്‍ എടുത്തപ്പോള്‍വീട്ടില്‍നിന്നമ്മ വിളിക്കുന്നു.
“ ഹലോ എന്താമ്മേ?”
“മോനേ നീ ഇപ്പോള്‍ എവിടെയാ...”
“ഞാന്‍ കണ്ണൂരില്‍...എന്തേ ...”
“വേഗം വാ വീട്ടിലേക്കു... അച്ഛന്‍ വന്നിട്ടുണ്ട്..”
ഞാനൊന്നു ഞെട്ടി
“എപ്പോഴാ വന്നേ ....!!!”
“രാവിലെ വന്നതാ...”
“ഓക്കേ .. ഞാന്‍ വന്നേക്കാം”
മൊബൈലിന്‍റെ ക്യാന്‍സല്‍ ബട്ടണില്‍ വിരല്‍ പതിയുമ്പോള്‍...എന്‍റെ ചെറിയ മനസ്സില്‍ ഹോളിയാഘോഷത്തിന്‍റെ ഘോഷയാത്രയും കലാശകൊട്ടിന്‍റെ ഗതിശബ്ദവും.
കഴിഞ്ഞ രണ്ടുമാസം മുന്‍പ് ലീവ് കഴിഞ്ഞ് അച്ഛന്‍ പോകുമ്പോള്‍ എന്നോട് പറഞ്ഞതതാണ് “ എടാ നീ ഇനിയുള്ള എക്സാമിനെങ്കിലും മര്യാദയ്ക്ക് പഠിചെഴുതു”..
പട്ടാളച്ചിട്ടയില്‍ പിടിചിരുത്തിയ ബാല്യത്തിനും, കമാന്‍ഡുകള്‍ ശ്രവിച്ച കൌമാരത്തിന്‍റെ പകുതിയും, ബോര്‍ഡര്‍തകര്‍ത്തുള്ള ഇപ്പോഴുള്ള പോക്കും എന്നെ ഞാനല്ലതാകിയിരിക്കുന്നു.
എന്താലും എനിക്കെതിരെ അച്ഛന്‍ തോക്കെടുക്കും അതുറപ്പ്.
എന്‍റെ ഉറക്കവും കാവ്യസ്വപ്നങ്ങളും വിന്‍ഡോയില്‍ കൂടി അടിച്ചുകയരിയ ഏതോ കാറ്റ് കൊണ്ടുപ്പോയി.......

Subscribe to:
Posts (Atom)