Sunday, February 13, 2011

പ്രണയത്തിന്‍റെ കരസ്പര്‍ശം...

ഈ ജീവിതം നിനക്കുള്ളതാണ്.

ഈ ശ്വാസമെടുപ്പ് നിനക്കുള്ളതാണ്.

ഈ മൌനവ്രെതം നിനക്കുള്ളതാണ്.

ഈ പുഞ്ചിരി നിനക്കുള്ളതാണ്.

ഈ ഹൃദയമിടിപ്പ് നിനക്കുള്ളതാണ്.

ഞാനിനിയും ജീവിക്കും നിനക്കായി,

ഒരായിരം പ്രണയശീലുകള്‍ പാടാന്‍.

നിനക്കായി കാവ്യമെഴുതിയ,

താമരയിലകള്‍ ഒഴുക്കുവാന്‍.

രാത്രിയില്‍ നക്ഷത്രങ്ങളെ നോക്കി,

നിന്‍റെ അഴകിനെ വര്‍ണിക്കാന്‍.

ഇനിയും പാടും ഞാന്‍,

നിന്‍റെ വിശ്വപ്രണയത്തിനായി.

പൗര്‍ണമിയുണരുമ്പോള്‍ നാമുണരും,

പ്രണയഗീതങ്ങള്‍ പാടാന്‍.

രാത്രിയെ പ്രണയിക്കും,

പതുക്കെ വരുന്നോരാ തുഷാരകണങ്ങളെ പ്രണയിക്കും.

വിടരാന്‍ വെമ്പുന്ന മലര്‍മൊട്ടുകളെ പ്രണയിക്കും.

കാറ്റിനെ,

കടലിനെ,

നിന്നെ എന്നെ....

നാളെ നമുക്ക് കരതേടി പോകണം.

പ്രണയഗീതങ്ങള്‍ മാത്രം മുഴങ്ങുന്ന,

പനിനീര്‍മലര്‍ ദളങ്ങള്‍ വിതറിയ,

ഇണപ്രാവുകള്‍ കുറുകുന്ന,

കരതേടി പോകണം....

1 comment: