Tuesday, February 8, 2011
ഇരുട്ട്
ഞാന്‍ കണ്ടതില്‍ എനിക്കേറ്റവും ഇഷ്ടം ഇരുട്ടാണ്.
അവയ്ക്കുള്ളില്‍ നിറങ്ങള്‍ ഒളിച്ചുകളിക്കും,
എന്‍റെ കണ്ണുകള്‍ പൊഴിക്കുന്ന നീര്‍ത്തുള്ളികളെ-
എനിക്ക് പോലും കാണാന്‍ കഴിയില്ല.
കമ്പ്യൂട്ടര്‍വല്‍ക്കരണത്തിലെ കട്ട്/കോപ്പി/പേസ്റ്റ് ,
എന്‍റെ ജീവിതത്തില്‍ നടത്തിയപ്പോള്‍,
പിരിഞ്ഞകന്ന വര്‍ഷങ്ങളെ ഞാനിപ്പോള്‍,
റീസൈകില്‍ബിന്നില്‍ തിരയുകയാണ്.
പാര് കറുത്തപുതപ്പു പുതയ്ക്കുമ്പോള്‍
ഞാന്‍ കറുത്ത മഷികൊണ്ട് എഴുതിയതോക്കെയും
വെളിച്ചംതേടി പറന്നകലുകയാണ്.
അകലെ വെളിച്ചത്തിന്‍റെ ചായംപൂശിയ തെളിമ കാണുന്നുണ്ട്.
ഇരുട്ടാണ്, ലോകം മുഴുവനും ഇരുട്ടാണ്.
കറുത്തിരുണ്ട ഇരുട്ട്,
എന്‍റെ വാക്കുകള്‍ അല്ലെങ്കിലെന്‍റെ കാഴ്ചകള്‍ ഇരുട്ടിലാണ്.
ഇന്നെലെ മരിച്ചവള്‍ എന്‍റെയാരുമല്ല.
അവളെ ഹനിച്ചവര്‍ എന്‍റെയാരുമല്ല.
അവള്‍ക്കുമേല്‍പതിച്ച കൈകള്‍ എനിക്കറിയുന്നവരുടെതല്ല.
അവള്‍ വിലപിച്ച വാക്കുകള്‍ എനിക്കറിയാവുന്നതല്ല.
ജീവിതത്തെ ബലിക്കല്ലിനുമേല്‍ കൊണ്ടിരുത്തുന്ന
ഇരുട്ടിനെ മാത്രം എനിക്കറിയാമായിരുന്നു.
പിന്നെ അവളുടെ മരണവും.
ദാഹിച്ച പാടം ഇരുട്ടില്‍ പെയ്തമഴയെ കുടിചാര്‍ത്തിയണഞ്ഞു.
ചുമരില്‍ തൂങ്ങുന്ന കലണ്ടര്‍ ഞാന്‍ കാണാറില്ല.
മനുഷ്യനെ തോല്‍പ്പിച്ച ക്ലോക്കിലെ,
മാരത്തണ്‍ സൂചികള്‍ ഞാന്‍ കാണാറില്ല.
ചിലച്ചോടുന്ന ഗൗളി മുറിച്ചിട്ട വാല്‍ മരണം വരിച്ചതും കണ്ടില്ല.
ഇത്രയും പറയുമ്പോള്‍ നീ/നിങ്ങള്‍ ചോദിക്കും
നീ അന്ധനാണോ അതോ പൊട്ടനാണോന്ന് ?
അതെ ഞാന്‍ അന്ധനാണ്,
ഉലകത്തെ കാണാത്തവന്‍,
നിറങ്ങളെ അറിയാത്തവന്‍.
ജീവിതത്തെ അറിയാത്തവന്‍...
Subscribe to:
Post Comments (Atom)
Athe.. Ellam iruttanu...
ReplyDeleteiruttu mathram....!!!
@റിനേഷ്, നിനക്കും ഇരുട്ട് മാത്രമേ ഫീല്‍ ചെയ്യുന്നുള്ളൂ,
ReplyDeleteസൂക്ഷിക്കുക നിന്നിലും ഭാവനകള്‍ ചിറകു വിടര്‍ത്തി വന്നേക്കാം